Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.B.Ganesh Kumar

സു​കു​മാ​ര​ൻ നാ​യ​ർ കേ​ര​ള​ത്തി​ന്‍റെ സ്വ​ത്ത്; ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ചാ​ണ്ടി ഉ​മ്മ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ കേ​ര​ള​ത്തി​ന്‍റെ സ്വ​ത്താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കാ​ൻ നീ​ച​മാ​യ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. സു​കു​മാ​ര​ൻ നാ​യ​ർ എ​ല്ലാ​വ​രോ​ടും മാ​ന്യ​മാ​യി പെ​രു​മാ​റു​ന്ന വ്യ​ക്തി​യാ​ണ്.

ഓ​രോ​രു​ത്ത​ർ​ക്കും ഓ​രോ ശൈ​ലി​യു​ണ്ടെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഗ​ണേ​ഷ് കു​മാ​ർ സു​കു​മാ​ര​ൻ നാ​യ​രെ രൂ​ക്ഷ​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ൻ. അ​തേ​സ​മ​യം കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ലും ചാ​ണ്ടി ഉ​മ്മ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി.

എം​എ​ൽ​എ​മാ​ർ​ക്കും എം​പി​മാ​ർ​ക്കും കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കു​ന്ന​തി​ന് അ​യോ​ഗ്യ​ത​യി​ല്ല. മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി​യാ​യി​രി​ക്കെ​യാ​ണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​നം വ​ഹി​ച്ച​തെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​തി​ൽ ത​ട​സ​മൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

യ​ദു​വി​നെ പു​റ​ത്താ​ക്കാ​ൻ കാ​ര​ണം ആ​ര്യാ രാ​ജേ​ന്ദ്ര​ന​ല്ല; അ​യാ​ൾ വ​ലി​യ തെ​റ്റ് ചെ​യ്തു: കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ന‌​ടു റോ​ഡി​ൽ ആ​ര്യാ രാ​ജേ​ന്ദ്ര​നു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു കൃ​ഷ്ണ​നെ പു​റ​ത്താ​ക്കാ​നു​ള്ള കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. മേ​യ​റാ​യി​രു​ന്ന ആ​ര്യാ രാ​ജേ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മ​ല്ല യ​ദു​വി​നെ പു​റ​ത്താ​ക്കാ​ൻ കാ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തൃ​ശൂ​ർ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള യാ​ത്ര​യി​ൽ യ​ദു തു​ട​ർ​ച്ച​യാ​യി ആ​റ് മ​ണി​ക്കൂ​ർ ഇ​യ​ർ​ഫോ​ൺ വെ​ച്ച് ഒ​രാ​ളോ​ട് ഫോ​ണി​ൽ സം​സാ​രി​ച്ചു. ബ​സി​ലെ അ​റു​പ​തോ​ളം യാ​ത്ര​ക്കാ​രു​ടെ​യും റോ​ഡി​ലെ ആ​യി​ര​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​യാ​യി​രു​ന്നു അ​ത്.

യ​ദു ഫോ​ണി​ൽ സം​സാ​രി​ച്ച കാ​ര്യം തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കോ​ൾ ഡീ​റ്റെ​യി​ൽ​സ് സ​ഹി​തം കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി​ക്ക് സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ആ​ര്യ​യു​മാ​യു​ണ്ടാ​യ പ്ര​ശ്നം ത​ന്നോ​ട് മു​ഖ്യ​മ​ന്ത്രി​യോ മ​റ്റ് മ​ന്ത്രി​മാ​രോ സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ഗ​ണേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 27 രാ​ത്രി​യി​ലാ​ണ് വി​വാ​ദ സം​ഭ​വ​മു​ണ്ടാ​യ​ത്. പാ​ള​യ​ത്തു​വ​ച്ച് മേ​യ​റും ഭ​ര്‍​ത്താ​വ് സ​ച്ചി​ന്‍​ദേ​വ് എം​എ​ല്‍​എ​യും കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന മേ​യ​റു​ടെ പ​രാ​തി​യി​ല്‍ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Kerala

താനില്ലാതെ പ​ത്ത​നാ​പു​ര​ത്തു​കാ​ർ​ക്ക് പ​റ്റി​ല്ല, അ​വ​രി​ല്ലാ​തെ എ​നി​ക്കും: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ്‌​കു​മാ​ർ

കൊ​ല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നാ​പു​ര​ത്തു മ​ത്സ​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ്‌​കു​മാ​ർ. പ​ത്ത​നാ​പു​ര​ത്ത​ല്ലാ​തെ എ​വി​ടെ പോ​കാ​നാ​ണ്. ഞാ​ൻ പ​ത്ത​നാ​പു​ര​ത്ത് ത​ന്നെ മ​ത്സ​രി​ക്കും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്യും.

പ​ത്ത​നാ​പു​ര​ത്തു​കാ​ര്‍​ക്ക് ഞാ​നി​ല്ലാ​തെ പ​റ്റി​ല്ല, അ​വ​രി​ല്ലാ​തെ എ​നി​ക്കും പ​റ്റി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്ത​നാ​പു​ര​ത്തു​കാ​രെ ത​നി​ക്ക് ന​ല്ല വി​ശ്വാ​സ​മാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യെ ന​ല്ല നി​ല​യി​ലേ​ക്ക് വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​മ്പോ​ൾ അ​ഭി​മാ​നം പ​ത്ത​നാ​പു​ര​ത്തു​കാ​ർ​ക്കാ​ണ്.

ഞാ​ൻ അ​വ​രു​ടെ മ​ന്ത്രി​യാ​ണ്, അ​വ​രു​ടെ എം​എ​ൽ​എ​യാ​ണ്. അ​വ​രാ​ണ് മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​ക്കി​യ​ത്. അ​തി​നാ​ൽ പ​ത്ത​നാ​പു​ര​ത്തു നി​ന്ന് മാ​റി​ല്ലെ​ന്നും ഗ​ണേ​ഷ്‌​കു​മാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് വ​ൻ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സി​ലെ ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗ​ണേ​ഷ്കു​മാ​ർ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

പ​ത്ത​നാ​പു​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല ത​ന്നെ​യാ​കും ഇ​ത്ത​വ​ണ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

Kerala

മോ​ഹ​ൻ​ലാ​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റാ​കും: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റാ​കും. ഇ​തി​ന് പ്ര​തി​ഫ​ല​മു​ണ്ടാ​കി​ല്ലെ​ന്നും താ​രം സ​മ്മ​തം അ​റി​യി​ച്ച​താ​യും മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​ർ സ്ഥാ​ന​ത്ത് മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​തോ​ടെ അ​ദ്ദേ​ഹ​ത്തെ വെ​ച്ച് കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​ര​സ്യം എ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ർ​ടി​സി റീ​ബ്രാ​ൻ​ഡിം​ഗി​ന്‍റെ ഭാ​ഗ​മാ​യി 2025 ൽ ​സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മോ​ഹ​ൻ​ലാ​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഓ​ർ​മ എ​ക്‌​സ്പ്ര​സ് എ​ന്ന പേ​രി​ൽ ഒ​രു​ക്കി​യ ബ​സി​ൽ അ​ദ്ദേ​ഹം യാ​ത്ര ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പു​തി​യ ബ​സു​ക​ൾ എ​ത്തി​യ​തി​ന് പി​ന്നാ​ലെ കെ​എ​സ്ആ​ർ​ടി​സി സം​ഘ​ടി​പ്പി​ച്ച ട്രാ​ൻ​സ്‌​പോ 2025 ലും ​നി​ര​വ​ധി താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ച​രി​ത്ര വ​രു​മാ​ന നേ​ട്ടം കൂ​ട്ടാ​യ സ​ഹ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വി​ജ​യ​മാ​ണ്. എ​ന്ന​ന്നേ​ക്കു​മാ​യി അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി​യെ ഇ​ട​തു മു​ന്ന​ണി സ​ർ​ക്കാ​ർ തി​രി​ച്ചു കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ഇ​നി​യും ഇ​ള​വി​ല്ല; സ്കൂ​ൾ ബ​സു​ക​ളി​ൽ ക്യാ​മ​റ സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ ബ​സു​ക​ളി​ല്‍ ഉ​ട​ന്‍ ക്യാ​മ​റ സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍. സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ക്യാ​മ​റ വ​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്ന​തി​ന് പി​ന്നാ​ലെ സ്‌​കൂ​ൾ മാ​നേ​ജു​മെ​ന്‍റു​ക​ൾ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തു പ​രി​ഗ​ണി​ച്ച് സ​ർ​ക്കാ​ർ സ​മ​യം അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ ഈ ​സ​മ​യ​വും ക​ഴി​ഞ്ഞി​ട്ടും ഇ​പ്പോ​ൾ ക്യാ​മ​റ ഘ​ടി​പ്പി​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഇ​നി​യും കാ​മ​റ സ്ഥാ​പി​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​മെ​ന്ന് ക​രു​തേ​ണ്ട. സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കാ​മ​റ​യു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

വ​ള​രെ ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​യാ​യി​രി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തു​ക. ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് ക​ന​ത്ത പി​ഴ ഈ​ടാ​ക്കും. പി​ന്നീ​ട് ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും വാ​ഹ​ന​ങ്ങ​ള്‍ വി​ട്ടു​ന​ല്‍​കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

 

 

 

Kerala

ഇ​ത് ഒ​റി​ജി​ന​ൽ അ​ല്ല ഡ്യൂ​പ്ലി​ക്ക​റ്റ് ഗ​ണേ​ശ​ൻ, ത​ന്ത​യ്ക്കി​ട്ട് പാ​ര​വ​ച്ചു: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ഗ​ണേ​ഷ് കു​മാ​ര്‍ അ​ഹ​ങ്കാ​ര​ത്തി​ന് കൈ​യും കാ​ലും വ​ച്ച​വ​നാ​ണെ​ന്നും കു​ടും​ബ​ത്തി​ന് പാ​ര പ​ണി​ത​വ​നാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ദൈ​വ​നാ​മ​മാ​യ ത​ന്‍റെ പേ​ര് ഇ​ട​യ്ക്കി​ട​യ്ക്ക് പ​റ​ഞ്ഞാ​ല്‍ വെ​ള്ളാ​പ്പ​ള്ളി​ക്ക് മോ​ക്ഷം കി​ട്ടു​മെ​ന്ന് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​രി​ഹാ​സ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

ഗ​ണേ​ശ​നെ​ക്കു​റി​ച്ച് പ​ല പ്രാ​വ​ശ്യം പ​റ​ഞ്ഞാ​ല്‍ പു​ണ്യം കി​ട്ടു​മെ​ന്ന്. അ​ത് ഏ​തു ഗ​ണേ​ശ​നാ​ണ്. വി​ഘ്‌​നേ​ശ്വ​ര​നാ​യ ഗ​ണേ​ശ​നാ​ണ്. സു​ബ്ര​ഹ്മ​ണ്യ​ന്‍ ലോ​കം ചു​റ്റാ​നാ​യി മ​യി​ലി​ന് പു​റ​ത്തു ക​യ​റി പോ​യ​പ്പോ​ള്‍ ഭ​ഗ​വാ​നാ​യ ഗ​ണേ​ശ​ന്‍ അ​ച്ഛ​നും അ​മ്മ​യ്ക്കും ചു​റ്റും ചു​റ്റി. എ​ന്നാ​ല്‍ അ​ച്ഛ​നും അ​മ്മ​യ്ക്കു​മെ​തി​രെ പാ​ര വ​ച്ച​നാ​ണ് ഈ ​ഗ​ണേ​ശ​ന്‍. ത​ന്ത​യ്ക്കി​ട്ട് പാ​ര​വ​ച്ച ഈ ​ഗ​ണേ​ശ​നെ​പ്പ​റ്റി എ​ന്തു പ​റ​യാ​നാ​ണ്. അ​മ്മ​യ്ക്കി​ട്ടും പെ​ങ്ങ​ള്‍​ക്കി​ട്ടും പാ​ര​വ​ച്ചി​ല്ലേ. ഇ​ത് ഡ്യൂ​പ്ലി​ക്കേ​റ്റ് ഗ​ണേ​ശ​നാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റും പ്ര​തി​ക​രി​ച്ചു. അ​ത് ഓ​രോ​രു​ത്ത​രു​ടെ സം​സ്‌​കാ​ര​മാ​ണ്. എ​ല്ലാ​വ​ര്‍​ക്കും ഒ​രേ സം​സ്‌​കാ​ര​മ​ല്ല. ആ ​സം​സ്‌​കാ​രം ആ​ളു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞാ​ല്‍ മ​തി. അ​തി​ന് മ​റു​പ​ടി​യൊ​ന്നും പ​റ​യു​ന്നി​ല്ല. ആ ​ലെ​വ​ല​ല്ല എ​ന്‍റെ ലെ​വ​ല്‍. ഇ​ത്തി​രി കൂ​ടി​യ ലെ​വ​ലാ​ണ് ത​ന്‍റേ​ത്. പ്രാ​യ​വും പ​ക്വ​ത​യു​മി​ല്ലാ​തെ, ക​ള്‍​ച്ച​റി​ല്ലാ​തെ പ​ല​രും പ​ല​തും സം​സാ​രി​ക്കും. അ​തി​നൊ​ന്നും മ​റു​പ​ടി പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. ആ ​ലെ​വ​ലി​ലേ​ക്ക് താ​ഴാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

Kerala

മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ ശ​കാ​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു

കോട്ടയം: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ശ​കാ​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം.

ഇ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പൂ​ത​ക്കു​ഴി​യി​ൽ വ​ച്ച് സ​ർ​വീ​സി​നി​ടെ ബ​സി​നു​ള്ളി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ജ​യ്മോ​ൻ ജോ​സ​ഫി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി റ​ദ്ദ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് വി​വ​ര​മ​റി​ഞ്ഞ ഉ​ട​നെ​യാ​ണ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യ​തെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ഇ​ന്ന​ലെ​യാ​ണ് പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ജ​യ്മോ​ൻ ജോ​സ​ഫ്, സൂ​പ്പ​ർ​വൈ​സ​റു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റാ​യ സ​ജീ​വ് എ​ന്നി​വ​രെ തൃ​ശൂ​രി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

അ​തേ​സ​മ​യം, ബ​സി​നു​ള്ളി​ൽ കു​പ്പി​വെ​ള്ള ബോ​ട്ടി​ലു​ക​ൾ സൂ​ക്ഷി​ച്ച​തി​ന് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ സ്ഥ​ലം​മാ​റ്റി​യ ന​ട​പ​ടി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി​ഡി​എ​ഫ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. സ്ഥ​ലം​മാ​റ്റി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് സി​എം​ഡി​യു​ടെ അ​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് യൂ​ണി​യ​ന്‍റെ തീ​രു​മാ​നം.

 

Kerala

മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന; കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​ര്‍​ക്ക് സ്ഥ​ലം​മാ​റ്റം

കൊ​ല്ലം: ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഗ​ണേ​ഷ് കു​മാ​ര്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ ഡ്രൈ​വ​ര്‍​ക്ക് സ്ഥ​ലം​മാ​റ്റം. ഡ്രൈ​വ​ര്‍ ജെ​യ്‌​മോ​ന്‍ ജോ​സ​ഫി​നെ തൃ​ശൂ​ര്‍ പു​തു​ക്കാ​ടേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

ബ​സി​ന് മു​ന്നി​ല്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ കൂ​ട്ടി​യി​ട്ടെ​ന്ന സം​ഭ​വ​ത്തി​ല്‍ മ​ന്ത്രി ശാ​സി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. കൊ​ല്ലം ആ​യൂ​രി​ല്‍ വ​ച്ചാ​യി​രു​ന്നു ബ​സ് ത​ട​ഞ്ഞു നി​ര്‍​ത്തി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ ജീ​വ​ന​ക്കാ​രെ ശാ​സി​ച്ച​ത്.

കോ​ട്ട​യം - തി​രു​വ​ന​ന്ത​പു​രം ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സി​ലെ ജീ​വ​ന​ക്കാ​രോ​ട് ആ​യി​രു​ന്നു മ​ന്ത്രി​യു​ടെ രോ​ഷ പ്ര​ക​ട​നം. ബ​സു​ക​ള്‍ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ കൂ​ട്ടി​യി​ട​രു​ത് എ​ന്നും എം​ഡി​യു​ടെ നോ​ട്ടീ​സ് ഉ​ണ്ടാ​യി​ട്ടും ബ​സ് വൃ​ത്തി​യാ​യി സൂ​ക്ഷി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ആ​ക്ഷേ​പം.

രാ​വി​ലെ വ​ണ്ടി​യി​ല്‍ ക​യ​റി സ്റ്റാ​ര്‍​ട്ട് ചെ​യ്ത് പോ​രു​ക​യാ​യി​രു​ന്നോ എ​ന്നും മ​ന്ത്രി ചോ​ദി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ആ​യി​രു​ന്നു കോ​ട്ട​യ​ത്ത് നി​ന്നും പോ​കു​ന്ന ബ​സ് മ​ന്ത്രി​യു​ടെ മു​ന്നി​ലെ​ത്തി​യ​ത്. ബ​സ് ശ്ര​ദ്ധി​ച്ച മ​ന്ത്രി ആ​യൂ​രി​ല്‍ നി​ന്നും ബ​സി​നെ പി​ന്തു​ട​ര്‍​ന്ന് ത​ട​യു​ക​യാ​യി​രു​ന്നു.

വീ​ഴ്ച വ​രു​ത്തി​യ ജീ​വ​ന​ക്കാ​ര്‍​ക്ക് എ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മ​ന്ത്രി റോ​ഡി​ല്‍ വ​ച്ച് ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി.

 

Latest News

Corehub Up